മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലെ അഖബാത്ത് ബൗഷർ – അമീറത്ത് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു വാഹനത്തിന് തീപിടിക്കുകയും ചെയ്തു.
രണ്ട് മരണത്തിന് പുറമെ ഏതാനും പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തെ തുടർന്ന് അഖബാത്ത് ബൗഷർ – അമീറത്ത് റോഡിൽ ഇരു ദിശകളിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. തിരക്ക് കുറയ്ക്കാനായി മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തിരുന്നു.