ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യയും അടക്കമുള്ള വി.ഐ.പികൾക്ക് പിഴ ചുമത്തി പൊലീസ്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ 2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിലാണ് പിഴയെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ.
ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പാർട്ടികളെപ്പറ്റി അന്വേഷണം നടത്തിയ മെട്രോപൊളിറ്റൻ പൊലീസാണ് ബോറിസ് ജോൺസൺ, ട്രഷറി ചാൻസ്ലർ റിഷി സുനാക്, പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ എന്നിവർക്ക് പിഴ ചുമത്തിയത്. ഇവരെ കൂടാതെ മറ്റ് ആഘോഷ പാർട്ടികളിൽ നിന്നായി 50-ലേറെ പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
















