വാഹന പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ഫോക്സ്വാഗൺ വിര്‍ടസ് മിഡ്-സൈസ് സെഡാൻ ഒടുവിൽ 2022 ജൂൺ 9-ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള നിർമ്മാണ കേന്ദ്രത്തിൽ പുതിയ മോഡലിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഓൺലൈനിലോ അംഗീകൃത ഫോക്സ്വാഗണ് ഡീലർഷിപ്പുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പുതിയ ടൈഗൺ മിഡ്-സൈസ് സെഡാന് അടിവരയിടുന്ന ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിര്‍ടസ്. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, സ്കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളോട് മത്സരിക്കും. 10.5 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.