തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 39480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയായി.
സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവാണ് ഇതോടെ വിപണിയിൽ രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 25 രൂപ ഉയർന്നു. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 4075 രൂപയായി. ഇന്നലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വർധിച്ചിരുന്നു. ഇന്നലത്തെ വിപണി വില 4050 രൂപയായിരുന്നു.
ഏപ്രിൽ ഒൻപതിന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ വർധിച്ചിരുന്നു. ഏപ്രിൽ ഒൻപതിന് 30 രൂപയുടെ വർധനവാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയത്.