മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിന് അയച്ചു. ബാംഗ്ലൂരില്‍ രണ്ട് മാറ്റമാണുള്ളത്. സഹോദരിയുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച ഹര്‍ഷല്‍ പട്ടേല്‍ മത്സരത്തില്‍ ഉണ്ടാകില്ല. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡും യുവതാരം പ്രഭുദേശായിയും ടീമിലിടം നേടി.
ആദ്യ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ വിജയം തേടിയാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം.
നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം നേടിയ ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ 200-ാം ഐ.പി.എല്‍ മത്സരമാണിത്.