തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 അധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് നടത്തും.
പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 12 മുതല്‍ 21ന് രാവിലെ 10 മണി വരെ ഓണ്‍ലൈനായി സമര്‍പിക്കാം.
ഇതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമീഷനറുടെ ഔദ്യോഗിക വെബ്സൈറ്റായ www(dot)cee(dot)kerala(dot)gov(dot)inല്‍ ലഭ്യമാകും. പരീക്ഷയുടെ സമയം, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്പ് ലൈന്‍ നമ്ബര്‍: 0471 2525300.