കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഘോഷയാത്രയിൽ പങ്ക് എടുത്ത രാമഭക്തർക്കും പരിക്കേറ്റുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് നടപടിയിലാണ് ഭക്തർക്ക് പരിക്കേറ്റത്. ഷിബ്പൂരിലാണ് സംഭവം നടന്നത്. സംസ്ഥാനത്തെ ഭക്തർക്ക് അവരുടെ ആചാരങ്ങൾ നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും രാമഭക്തർ ഇവിടെ സുരക്ഷിതരല്ലെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
‘പശ്ചിമ ബംഗാളിൽ രാമഭക്തർ സുരക്ഷിതരല്ല, ഷിബ്പൂരിൽ രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തവരെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പലർക്കും പരിക്കേറ്റു. സനാതന ഭക്തർക്ക് ഈ സംസ്ഥാനത്ത് സുരക്ഷിതമായി മതം ആചരിക്കാൻ കഴിയില്ലേ’ സുവേന്ദു അധികാരി ചോദിച്ചു. പശ്ചിമബംഗാളിലെ അക്രമത്തിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം ട്വീറ്റ് ചെയ്താണ് സുവേന്ദു അധികാരി വ്യക്തമാക്കി.
















