മസ്കത്ത്: ഒമാനിൽ കാർഷിക ഉത്പന്നങ്ങൾ നശിപ്പിച്ചതിൽ വിശദീകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ ദിവസം മവാലീഹ് സെൻട്രൽ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾ മാർക്കറ്റിലായിരുന്നു പച്ചക്കറികളും പഴങ്ങളും നശിപ്പിച്ചത്. എന്നാൽ ഇവ ഭക്ഷ്യയോഗ്യമല്ലായിരുന്നുവെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു.
പഴങ്ങളും പച്ചക്കറികളും ചീഞ്ഞു തുടങ്ങിയിരുന്നതിനാൽ അവ മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിച്ചതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ആരോഗ്യ സുരക്ഷയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അധികൃതർ വിശദീകരിച്ചു.