ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധന, പാചകവാതക വില വർധനവിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വിമാനത്തിൽ വെച്ച് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ്. ഡൽഹി – ഗുവാഹത്തി വിമാനത്തിൽവെച്ചാണ് സ്മൃതി ഇറാനിയെ കോൺഗ്രസ് വനിതാ വിങ് നേതാവ് നെറ്റ ഡിസൂസ ചോദ്യംചെയ്തത്. എന്നാൽ വിലവർധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘കള്ളം പറയരുത്’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇരുവരും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Faced Modi Minister @smritiirani ji, enroute to Guwahati.
When asked about Unbearable Rising Prices of LPG, she blamed Vaccines, Raashan & even the poor!
Do watch the video excerpts, on how she reacted to common people’s misery ! 👇 pic.twitter.com/NbkW2LgxOL
— Netta D’Souza (@dnetta) April 10, 2022
ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം എത്തിയത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.
നെറ്റാ ഡിസൂസ വീണ്ടും സ്മൃതിക്കെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. എന്തുകൊണ്ടാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതെന്ന് എല്ലാവരോടും പറയണം എന്ന് നെറ്റാ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 മാസമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് സ്മൃതി മറുപടിയായി പറഞ്ഞു. ഒടുവിൽ തർക്കം മൂത്തു. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു. സംഭവത്തോട് സ്മൃതി ഇറാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ രാജ്യത്ത് പാചകവാതക വിലയും പെട്രോൾ, ഡീസൽ വിലയും ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. 16 ദിവസത്തിനുള്ളിൽ രാജ്യത്ത് 10 രൂപയാണ് പെട്രോളിന് വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 120.51 രൂപയാണ് വില. 104.77 രൂപയാണ് ഒരു ലിറ്റർ ഡീസലിന്‍റെ വില.
















