ഡൽഹി: മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസംഗിച്ച ഹിന്ദു പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഉത്തർപ്രദേശ് ഭവന് മുന്നിൽ വ്യാപക പ്രതിഷേധം. ഐസ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുടെ പ്രവർത്തകരാണ് പ്രതിഷേധമാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
സീതാപൂരിലെ ഖൈറാബാദിൽ ശേഷെ വാലി മസ്ജിദിന് മുന്നിൽ വെച്ചാണ് മുസ്ലിം സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുത്തിയത്. ഏപ്രിൽ രണ്ടിനായിരുന്നു വിവാദ പ്രസംഗം നടത്തിയത്. ഇയാളുടെ വാക്കുകളെ ജയ് ശ്രീരാം മുഴക്കി അക്രമാസക്തരായാണ് ആൾക്കൂട്ടം സ്വീകരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രസംഗം മുഴുവൻ ശ്രവിച്ച് സംഭവസ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയില്ല.പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘നിങ്ങളിൽ ആരെങ്കിലും ഒരു ഹിന്ദു പെൺകുട്ടിയെ അനാവശ്യമായി സമീപിച്ചാൽ ഞാൻ പരസ്യമായി മുസ്‌ലിം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും’- പുരോഹിതൻ വ്യക്തമാക്കി.
















