ന്യൂഡല്‍ഹി: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശനിയാഴ്ച രാത്രി വൈകിട്ട് എട്ട് മണിക്ക് കാബിനറ്റ് യോഗം വിളിച്ചു. ഏതാണ്ട് അതേ സമയത്തുതന്നെയാണ് അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച അവസാനിച്ച് നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്.
ഇന്ന് ഉച്ചയോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ആ സമയം ഇമ്രാന് ഖാന് ഹാജരായിരുന്നില്ല. ഭരണകക്ഷിയിലെ അംഗങ്ങളും കുറവായിരുന്നു. പ്രതിപക്ഷമാണ് സഭയില്‍ എത്തിയിരുന്നത്.
യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്നാണ് പാക് സുപ്രീംകോടതിയുടെ വിധി.
സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഇമ്രാൻഖാൻ, കെട്ടിയിറക്കപ്പെടുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം ഇമ്രാനെതിരെ ദേശീയ അസംബ്ലിയിലും പുറത്തും പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.
പാക് പാര്‍ലമെന്റില്‍ 342 സീറ്റുകളാണ് ഉള്ളത്. അതില്‍ 172 പേരുടെ പിന്തുണയാണ് വേണ്ടത്. ഇമ്രാന് ഖാന് അത്രയുംപേരുടെ പിന്തുണയില്ലാത്തതുകൊണ്ട് അവിശ്വാസപ്രമേയം പാസ്സാവാനാണ് സാധ്യത.
അവിശ്വാസപ്രമേയത്തിനു പിന്നില്‍ വിദേശശക്തികളാണെന്നാണ് ഇമ്രാന്റെ വാദം. പാകിസ്താനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
















