ഡൽഹി: കോവിഡ് വാക്സീനുകളായ കോവി ഷീൽഡിന്‍റെയും കോവാക്സിന്‍റെയും കേന്ദ്രസർക്കാർ വില കുറച്ചതായി കേന്ദ്രം. കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്കു നൽകും. നേരത്തെ 600 രൂപയ്ക്കായിരുന്നു നൽകിയിരുന്നത്.
കോവാക്സിന്‍റെ വില 1200ൽനിന്നു 225 ആക്കി കുറച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വകാര്യ കേന്ദ്രങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി സർവീസ് ചാർജ് 150 രൂപയാണന്നും നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽനിന്ന് 400 രൂപയിൽ താഴെ മുടക്കി വാക്സിൻ എടുക്കുകയും ചെയ്യാം.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കു നല്കുന്ന കരുതല്‍ ഡോസിന് സ്വകാര്യ കേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
















