സാധാരണയായി രക്തസമ്മർദ്ദം ഉള്ളവർ അതിനെ പരിഹരിക്കാൻ അമിതമായി വ്യായാമം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ കൂടുതൽ ദോഷകരമായി ബാധിക്കാനാണ് സാധ്യത. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. രക്തസമ്മർദ്ദം ഉള്ളവർ വ്യായാമം ചെയ്യുമ്പോഴും പ്രത്യേകം ശ്രെദ്ധിക്കേണ്ടതുണ്ട്.
ഭാരം എടുക്കരുത്
അമിത രക്തസമ്മർദ്ദം ഉള്ളവർ ഭാരം എടുക്കുന്നത് ഒഴിവാക്കണം. ഈ രോഗം ഉള്ളവർ ഭാരം എടുക്കുന്നത് അവരുടെ ഹൃദയത്തെ ബാധിക്കും.
വേഗത്തിലുള്ള ഓട്ടം ഒഴിവാക്കണം
രക്തസമ്മർദ്ദം മൂലം ശ്വസന പ്രശ്നം, ക്ഷീണം, തലവേദന, തലകറക്കം എന്നീ പ്രശ്നങ്ങൾ ഉണ്ടാകും. അതുമൂലം തന്നെ വേഗത്തിൽ ഓടുന്നത് രക്തസമ്മർദ്ദം കൂടാനും, ഈ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. അത്പോലെ തന്നെ ഇത് രക്തസമ്മർദ്ദം ഉള്ളവരുടെ ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം നൽകുകയും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും.
വ്യായാമങ്ങൾ
പുഷ് അപ്പ്, പ്ലാങ്ക്, മൗണ്ടൈൻ ക്ലൈമ്പിങ് തുടങ്ങിയവ അമിത രക്തസമ്മർദ്ദം ഉള്ളവർ ചെയ്യരുത്. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും.
ഡെഡ് ലിഫ്റ്റിങ്
അമിത രക്തസമ്മർദ്ദം ഉള്ളവർ ഡെഡ് ലിഫ്റ്റിങ് നടത്തുന്നതും വളരെ അപകടകരമാണ്. ഇതും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.