ന്യൂയോർക്ക്: ഓരോ നാലു മാസം കഴിയുതോറും പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതിനാൽ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയർത്തുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആണ് കോവിഡിന്റെ പുതിയ തരംഗത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എല്ലായിടത്തും എല്ലാ വ്യക്തികൾക്കും വാക്സിനുകൾ എത്തിക്കാൻ സർക്കാരുകളും മരുന്നു കന്പനികളും കൈകോർത്തു പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെന്പാടുമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.