ലഖ്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത നിലയിൽ. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. അര്‍ദ്ധരാത്രിയോടെ ഹാക്കേഴ്സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തു. പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ശേ അക്കൌണ്ട് തിരിച്ച് പിടിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു.