കോഴിക്കോട്: കൊയിലാണ്ടി മൂടാടി വെള്ളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപം യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശിനി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു.
സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.