ദിവസം കൂടുതൽ സമയം ഇരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിന്റെ വിവിധ അവയവങ്ങളില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നു. വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടായേക്കാം. ദീര്‍ഘനേരം ഇരിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളും എടുത്തു കാണിക്കുന്നു.
കൂടുതല്‍ നേരം ഇരിക്കുന്നത് പുറം, കഴുത്ത്, തോളുകള്‍ എന്നിവയെ ബാധിക്കുന്നു. ഇരുന്നുള്ള തുടര്‍ച്ചയായ ജോലി കാരണം പുറം, കഴുത്ത്, തോളില്‍ വേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. മോശം ഇരിപ്പുവശം സ്ഥിതി കൂടുതല്‍ വഷളാക്കും. മോശം ഇരിപ്പ് വശം നിങ്ങളുടെ കഴുത്തിലെ ഹെര്‍ണിയേറ്റഡ് ഡിസ്ക് പോലുള്ള ഡിസ്ക് പ്രശ്നങ്ങള്‍ക്കും കാരണമാകും.
നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലിലെ ഒരു അവലോകനം റിപ്പോര്‍ട്ട് ചെയ്യുന്നത്, ദിവസത്തില്‍ ഓരോ രണ്ട് മണിക്കൂറിലും അധികമായി ഇരിക്കുമ്പോള്‍, കോളന്‍ ക്യാന്‍സറിനും എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനും യഥാക്രമം 8 ശതമാനവും 10 ശതമാനവും അപകടസാധ്യത വര്‍ദ്ധിക്കുന്നു എന്നാണ്. വ്യായാമത്തിന് ശേഷവും വന്‍കുടല്‍, എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഒരുപക്ഷേ വീക്കം, ശരീരഭാരം, മറ്റ് മാറ്റങ്ങള്‍ എന്നിവ കാരണമാകാം ഇത്.
ജോലിസ്ഥലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ ഇരുന്ന് ജോലി ചെയ്ത ശേഷം വ്യായാമം ചെയ്താലും നിങ്ങളുടെ അപകടസാധ്യതക്ക് കുറവു വരുന്നില്ലെന്ന് മാനസികാരോഗ്യവും ശാരീരിക പ്രവര്‍ത്തനവും സംബന്ധിച്ച ഒരു പഠനം കണ്ടെത്തി. മറുവശത്ത്, മറ്റ് ഗവേഷണങ്ങള്‍ കാണിക്കുന്നത് ദിവസം മുഴുവന്‍ കൂടുതല്‍ ശാരീരികമായി പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ സന്തോഷവാനാണെന്നാണ്.
ദീര്‍ഘനേരം ഇരിക്കുമ്പോള്‍ വളരെ കുറച്ച് കലോറി മാത്രമേ കത്തിക്കുന്നുള്ളൂ. അനാരോഗ്യകരമായ ഭാരം പല രോഗങ്ങള്‍ക്കും ഒരു സാധാരണ അപകട ഘടകമാണ്. ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. കൊളസ്ട്രോളും വീക്കത്തിന്റെ അടയാളങ്ങളും ഉയര്‍ന്നേക്കാം. കൊഴുപ്പ് മാറ്റങ്ങള്‍ മെറ്റബോളിസത്തെയും ബാധിക്കുന്നു. ഇവ കാരണം രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുകയും ചെയ്തേക്കാം.
നില്ക്കുന്നതും നടത്തവും ഉള്‍പ്പെടെ, വ്യായാമം നിങ്ങളുടെ അസ്ഥികള്‍ക്ക് നല്ല രീതിയില്‍ ഊന്നല്‍ നല്കുന്നു. പഴയ അസ്ഥി കോശങ്ങളെ പുതിയത് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിന് പ്രത്യേക കോശങ്ങളെ രൂപപെടുത്തുന്നു. വളരെയധികം ഇരിക്കുമ്പോള്‍, ശരീരത്തിന് നഷ്ടപ്പെടുന്ന കുറച്ചുമാത്രം കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. , പ്രായമാകുമ്പോള്‍.ഇത് ദുര്‍ബലമായ അസ്ഥികളിലേക്കും ഓസ്റ്റിയോപൊറോസിസ് സാധ്യതയിലേക്കും നയിക്കുന്നു.
ഉദാസീനമായ ജീവിതൈശലി കാരണം കാലുകളില്‍ രക്തയോട്ടം മന്ദഗതിയിലാകുന്നു. ഒരുപക്ഷേ കുറഞ്ഞ അളവില്‍ രക്തം കട്ടപിടിക്കുന്നത് പ്രോട്ടീനുകള്‍ തടയുകയും നിങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്ന സ്ത്രീകള്‍ക്ക് 10 മണിക്കൂറില്‍ താഴെ ഇരിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഇരട്ടിയിലധികം ഉണ്ടെന്ന് കണ്ടെത്തി.
ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളെയും ബാധിക്കും. ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവം കാലുകളുടെ പേശികള്‍ക്ക് ദോഷകരമാണ്. ചില സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തിക്ക് സ്പൈഡര്‍ വെയിനും അനുഭവപ്പെടാം.