തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിക്കാന്‍ പരാതികാരിക്ക് കഴിഞ്ഞില്ലെന്നും നാമ നിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണമെന്നും ലോകായുക്ത പറഞ്ഞു.
ബിരുദം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് വിജിലന്‍സിനേയോ ക്രൈംബ്രാഞ്ചിനേയോ സമീപിക്കാം.
ഡോക്ടറേറ്റ് വ്യാജമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിത കമ്മിഷന് അംഗമായി അപേക്ഷ നല്കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതായി ഷാഹിദ കമാല്‍ സമ്മതിച്ചിരുന്നു.