ബ്യൂണസ് ഐറിസ്: ഈ മാസം ലേലത്തില്‍ വെക്കാന്‍ പോകുന്ന ജേഴ്സി തന്റെ പിതാവ് 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐതിഹാസിക ഗോള്‍ നേടിയപ്പോള്‍ അണിഞ്ഞ ജേഴ്സി അല്ലെന്ന അവകാശവാദവുമായി അര്‍ജന്റൈന്‍ ഇതിഹാസം മറഡോണയുടെ മകള്‍ രംഗത്ത്. മറഡോണയുടെ ദൈവത്തിന്റെ കൈ ജേഴ്സി ലേലത്തില്‍ വെക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ ആദ്യ പകുതിയില്‍ അണിഞ്ഞ ജേഴ്സിയാണ് ഇപ്പോള്‍ ലേലത്തില്‍ വരുന്നത് എന്നാണ് ഡാല്‍മ മറഡോണ അവകാശപ്പെടുന്നത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ മത്സരം അവസാനിച്ചതിന് ശേഷം മറഡോണ താനുമായി ജേഴ്സി കൈമാറി എന്നാണ് ഇംഗ്ലണ്ടിന്റെ മധ്യനിര താരം സ്റ്റീവ് ഹോഡ്ജ് പറയുന്നത്. ഹോഡ്ജിന് ലഭിച്ച ജേഴ്സിയാണ് ഇപ്പോള്‍ ലേലത്തില്‍ വെയ്ക്കാൻ ഒരുങ്ങുന്നത്.