പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കടുവയുടെ പുതിയ പോസ്റ്റർ പൃഥ്വിരാജ് ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടു. “പ്രതികാരം എപ്പോഴും വ്യക്തിപരമാണ്” എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്നതും ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്നതുമായ ചിത്രം എന്ന സവിശേഷതകളും കടുവയ്ക്കുണ്ട്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായിചേർന്നിട്ടാണ്.ചിത്രം ഈ വർഷം തന്നെ റിലീസിന് എത്തും. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ നടക്കുകയാണ്.
കേരളത്തിലെ 1990 കളിലെ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രമാണ് കടുവ.