ഈ ഏപ്രിൽ 14 ന് സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കാൻ പ്രമുഖ ജാപ്പനീസ് ഹോണ്ട ഒരുങ്ങുകയാണ്. മൈൽഡ് ഹൈബ്രിഡ് ആയ മാരുതി സിയാസിൽ നിന്ന് വ്യത്യസ്‍തമായി ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ ‘ശക്തമായ ഹൈബ്രിഡ്’ ആയിരിക്കും സിറ്റി ഹൈബ്രിഡ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പുതിയ സിറ്റി ഹൈബ്രിഡിന് 16 ലക്ഷത്തിന് മുകളിൽ വില പ്രതീക്ഷിക്കുന്നു. ഇത് സ്‌കോഡ സ്ലാവിയ 1.5 ടിഎസ്‌ഐയ്‌ക്കെതിരെ വിപണിയില്‍ മത്സരിക്കും. ഇപ്പോൾ, ചില ഡീലർമാർ അനൗദ്യോഗികമായി ഈ വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായും വാഹനം മെയ് മാസത്തിൽ വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.5 എൽ പെട്രോൾ എഞ്ചിveണ് ഹോണ്ട സിറ്റി ഹൈബ്രിഡ് ഘടിപ്പിച്ചിരിക്കുന്നത്. കാർ പരമാവധി 109 പിഎസ് പവറും 253 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. ഈ 1.5 എൽ എഞ്ചിൻ മാത്രം പരമാവധി 98 എച്ച്പി കരുത്തും 127 എൻഎം ടോർക്കും സൃഷ്‍ടിക്കും. ഹൈബ്രിഡ് എഞ്ചിൻ കോമ്പിനേഷനിലൂടെ, സിറ്റി മൊത്തത്തിലുള്ള ശരാശരിയുടെ 28 മുതല്‍ 30 കിമി മൈലേജ് വരെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കണക്കുകൾ സെഗ്‌മെന്റിലെ ഏറ്റവും മികച്ചതായിരിക്കും.