സാൻജോസ്: കോസ്റ്ററിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്ന നിലയിൽ. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു.
ജർമൻ ലോജിസ്റ്റിക്സ് ഭീമൻമാരായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിപ്പെട്ട വിമാനം. വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
Video footage of the DHL Boeing 757 Freighter just as it skidded off the runway at SJO.
Read more at AviationSource!https://t.co/63ONa6oRCD
Source: Unknown#DHL #JuanSantamariaAirport #AvGeek #Crash #Accident pic.twitter.com/EI9ew6YVXN
— AviationSource (@AvSourceNews) April 7, 2022