മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ ജയന്റ്സ് രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് സൂപ്പര്‍ ജയന്റ്സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 52 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 80 റണ്‍സെടുത്തു.
രാഹുലും എവിന്‍ ലൂയിസും (13 പന്തില്‍ നിന്ന് 5) ഡിക്കോക്കും പുറത്തായ ശേഷം ദീപക് ഹൂഡയും ക്രുണാല്‍ പണ്ഡ്യയും ചേര്‍ന്ന് സൂപ്പര്‍ ജയന്റ്സിനെ വിജയത്തിനടുത്ത് വരെയെത്തിച്ചു. അവസാന ഓവറില്‍ ഹൂഡ (13 പന്തില്‍ നിന്ന് 11) പുറത്തായ ശേഷമെത്തിയ ആയുഷ് ബദോനി സിക്സടിച്ച് ടീമിന്റെ വിജയ റണ്‍ നേടുകയായിരുന്നു. മൂന്ന് പന്തില്‍ നിന്ന് ബദോനി 10 റണ്‍സടിച്ചു. ക്രുണാല്‍ 14 പന്തുകള്‍ നേരിട്ട് 19 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പൃഥ്വി ഷായുടെ അർധസെഞ്ചുറിക്കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പൃഥ്വി ഷാ 34 പന്തിൽ 61 റൺസെടുത്തു.
രണ്ട് സിക്സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്. മികച്ച തുടക്കമായിരുന്നു ഡൽഹിക്കു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 67 റൺസിന്റെ കൂട്ടുകെട്ടും പിറന്നു. കൃഷ്ണപ്പ ഗൗതത്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്താണു പൃഥ്വി ഷായെ പുറത്താക്കിയത് . ഡേവിഡ് വാർണറും (4) റോവ്മാൻ പവലും (3) ഫോം കണ്ടെത്താനാകാതെ പുറത്തായതു ഡൽഹിക്കു തിരിച്ചടിയായി.
പിന്നീട് ക്യാപ്റ്റൻ ഋഷഭ് പന്തും സർഫറാസ് ഖാനും ചേർന്നാണു ഡൽഹി സ്കോർ നൂറു കടത്തിയത്. ഋഷഭ് പന്ത് 36 പന്തിൽ 39 റൺസും സർഫറാസ് 28 പന്തിൽ 36 റൺസും നേടി പുറത്താകാതെ നിന്നു. ലക്നൗവിനായി രവി ബിഷ്ണോയി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും നേടി.