മുംബൈ: ഐസിസി ചെയര്മാന് തെരഞ്ഞെടുപ്പില്‍ ബിസിസിഐ മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിസഐ മുന്‍ പ്രസിഡന്റായിരുന്ന താക്കൂര്‍ ഐസിസി ഡയറക്ടാറായിരുന്നിട്ടുണ്ട്.
ഐസിസി ചെയർമാൻ തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിർണായക യോഗം ഉടൻ ദുബായിൽ ചേരും. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ മത്സരിക്കുമോയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാർക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്‍ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ അനുരാഗ് താക്കൂറിനെ മത്സരിപ്പിച്ചേക്കും.
അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ചെയർമാൻ സ്ഥാനം വേണമെന്ന താൽപര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ൽ ലോകകപ്പ് നടക്കുമ്പോൾ ശരദ് പവാറായിരുന്നു ഐസിസി ചെയർമാൻ.
നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.