ഇസ്ലാമാബാദ്: പാകിസ്ഥാന് ദേശീയ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ നടപടി സുപ്രിംകോടതി റദ്ദാക്കി. നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരായ കേസിൽ രേഖകൾ ഹാജരാക്കണമെന്ന് സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അസംബ്ലിയുടെ മിനുറ്റ്സ് ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരുന്നത്. ഭരണഘടനാ നിർദേശങ്ങൾ ദേശീയ അസംബ്ലി നിയമങ്ങളേക്കാൾ മുകളിലാണെന്ന് പറഞ്ഞ കോടതി മാർച്ച് 31 ലെ ദേശീയ അസംബ്ലിയുടെ മിനുറ്റ്സ് ഹാജരാക്കാനാണ് നിർദേശിച്ചിരുന്നത്.
വിദേശ ഇടപെടൽ ആരോപിച്ചായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അവിശ്വാസം തള്ളിയത്. ഇതിനുപിന്നാലെ പ്രധാനമന്ത്രി ഇംറാന്റെ ശിപാർശ പ്രകാരം ദേശീയ അസംബ്ലിയും മന്ത്രിസഭയും പിരിച്ചുവിടുകയും ചെയ്തിരുന്നു.