തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി. തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കെ സുധാകരൻ. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളുമായി ആലോചിച്ച് യുക്തമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പറഞ്ഞത് എന്താണെന്ന് കൃത്യമായി അറിയട്ടെ. അതിനുശേഷം അഭിപ്രായം പറയാം. എന്നെ പോലെ ഒരു നേതാവിന് കേട്ടുകേള്‍വിയുടെ പുറത്ത് ഒരു അഭിപ്രായം പറയാന്‍ കഴിയില്ല. വാര്‍ത്താസമ്മേളനം കഴിഞ്ഞിട്ടില്ല. അതിനുമുന്‍പ് കമന്റ് ചെയ്യുന്നത് ഗുണകരമല്ല.’ കെ. സുധാകരന് പറഞ്ഞു.
നിങ്ങള്‍ കുറച്ച് കാത്തിരിക്കൂ. ഒന്‍പതുമാസം കഴിഞ്ഞതല്ലേ പ്രസവിക്കും- മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതായിരുന്നു സുധാകരന്റെ മറുപടി.