ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ത്തിയില്ല. തുര്‍ടച്ചയായ വിലവര്‍ധനക്ക് ഇതോടെ താത്കാലിക ആശ്വാസം ഉണ്ടായിരിക്കുകയാണ്.
കഴിഞ്ഞ 17 ദിവസത്തിനിടെ മൂന്നാം തവണയാണ് വിലയില്‍ മാറ്റം വരുത്താതിരിക്കുന്നത്.
മാര്‍ച്ച് 22 മുതലാണ് വിലക്കയറ്റം ആരംഭിച്ചത്. ഇതിനകം ലിറ്ററിന് പത്ത് രൂപ വര്‍ധിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന എണ്ണ വില വര്‍ധനക്ക് സ്റ്റോപ്പിട്ട കമ്ബനികള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വില കുത്തനെ ഉയര്‍ത്തുകയായിരുന്നു.