മുൻഗ്ലാഡി ഫിലിംസിന്റെ ബാനറിൽ സ്റ്റെല്ല തോമസ് നിർമിച്ച് , ഗോകുൽ കെ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ആസിഡ് . ആസിഡ് അറ്റാക്ക് പ്രമേയമാക്കി ഒരുക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്. പുതുമുഖങ്ങളായ മാധവ് ചന്ദ്രൻ , നിഖിൽ ജയൻ , നിതിൻ ചന്ദ്രൻ , ടോമിൻ , ഇലോഷ് , നിസാർ , അമൽ ഹരീഷ് , പ്രഭീഷ് , റാഷിദ ,സ്നേഹ എന്നിവരാണ് സിനിമയിൽ അണിനിരക്കുന്നത്.
ക്യാമറ സി എസ് രാകേഷ് ,എഡിറ്റിങ്ങ് രതിൻ രാധാകൃഷ്ണൻ , സംഗീതം നവനീത് , പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ , കലാസംവിധയകൻ ഹരിശങ്കർ. 2022 ലാണ് സിനിമയുടെ റിലീസ്.