വയനാട്: മാനന്തവാടിയില്‍ ആര്‍ടി ഓഫീസിലെ ജീവനക്കാരി ജീവനൊടുക്കിയത് സഹപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദം സഹിക്കാനാകാതെയെന്ന് ആരോപണം
ഇന്ന് രാവിലെയാണ് ആര്‍ടി ഓഫീസിലെ ജീവനക്കാരിസിന്ധു(42) ജീവനൊടുക്കിയത്. സിന്ധുവിനെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈക്കൂലി വാങ്ങുന്നതിന് കൂട്ട് നില്‍ക്കാത്തതാണ് സിന്ധുവിനോട് സഹപ്രവര്‍ത്തകര്‍ക്ക് പകയുണ്ടാകാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവത്തില്‍ മാനന്തവാടി പോലീസില്‍ സഹോദരന് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മാനന്തവാടി ആര്‍ടി ഓഫീസിലെ ജീവനക്കാരിയാണ് സിന്ധു. കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തിനാൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി സിന്ധുവിനെ ഒറ്റപ്പെടുത്തിയിരുന്നു. കൂടാതെ സഹപ്രവർത്തകരിൽ നിന്നും കടുന്ന മാനസിക സമ്മർദ്ദം നേരിട്ടു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും സിന്ധുവിനുണ്ടായിരുന്നുവെന്ന് സഹോദരൻ ആരോപിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഇതിൽ മരണത്തിന് കാരണക്കാരായ സഹപ്രവർത്തകരുടെ പേരുണ്ടെന്നും സൂചനയുണ്ട്. എന്നാൽ സിന്ധുവുമായി ആർക്കും പ്രശ്നമുണ്ടായിരുന്നില്ലെന്ന് ജോയിന്റ് ആർടിഒ പ്രതികരിച്ചു.