സൗത്ത് ഹോട്ട് താരം യാശികയുടെ പുത്തൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗം.മലയാളകൾക്കിടയിലും താരത്തിനു അനവധി ആരാധകരുണ്ട്. ഗ്ലാമർ വേഷങ്ങളിലൂടെ തമിഴ്കം കീഴടക്കിയ താരമാണ് യാഷിക.പലപ്പോഴും അതീവ ഗ്ലാമർ പ്രകടനം കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.സമീപ കാലത്തു അപകടം പറ്റി താരം കുറച്ചു നാൾ ആശുപത്രിയിൽ ആയിരുന്നു.തിരിച്ചെത്തിയ ശേഷം നടി അഭിനയത്തിലും മോഡലിംഗിലും സജീവമാണ്.
കാവലൈ വെന്ദം എന്ന ചിത്രത്തിലൂടെയാണ് യാഷിക അരങ്ങേറുന്നത്. ദുരുവങ്ങൾ പതിനാറു എന്ന ചിത്രം താരത്തിൻ്റെ കരിയറിൽ ബ്രേക്ക് ത്രൂ ആയി. കാർത്തിക നരേൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. ഇരുട്ടു അറയിൽ മുരട്ട് കുത്ത്, സോമ്പി തുടങ്ങിയവ താരത്തിൻറെ പ്രശസ്ത ചിത്രങ്ങളാണ്. തമിഴ് ബിഗ് ബോസിൻറെ രണ്ടാം സീസണിലെ മത്സരാർത്ഥിയും ആയിരുന്നു യാഷിക.