പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പുതിയ ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു i4 ഏപ്രില്‍ 28ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
83.9kWh ബാറ്ററി പായ്ക്കാണ് സെഡാൻ നൽകുന്നത്. വേരിയന്റിനെ ആശ്രയിച്ച് വ്യത്യസ്‍ത പവർ ഔട്ട്പുട്ടുകൾ ഉത്പാദിപ്പിക്കുന്നു. eDrive40 RWD 335bhp ഉൽപ്പാദിപ്പിക്കുകയും 493km നും 590km വരെയും (WLTP സൈക്കിൾ) നൽകുകയും ചെയ്യുന്നു, അതേസമയം M50 AWD 536bhp ഉണ്ടാക്കുന്നു, കൂടാതെ തന്നെ 416km നും 521km നും ഇടയിൽ WLTP സാക്ഷ്യപ്പെടുത്തിയ ശ്രേണിയുമായി വരുന്നു. ഇതുകൂടാതെ, 11kW മുതൽ 200kW വരെയുള്ള പവർ ഔട്ട്പുട്ടുള്ള വിവിധ ചാർജറുകളെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.
എക്സ്റ്റീരിയറിലേക്ക് വരുമ്പോൾ, പ്യുവർ-ഇലക്ട്രിക് i4, 4 സീരീസ് ഗ്രാൻ കൂപ്പെയോട് സാമ്യമുള്ളതാണ്. ഉയരമുള്ള ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, ബിഎംഡബ്ല്യു സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ, എയ്‌റോ അലോയ് വീലുകൾ, എൽ ആകൃതിയിലുള്ള പിൻ ലൈറ്റുകൾ, അതിലും പ്രധാനമായി, ചരിഞ്ഞ റൂഫ്‌ലൈൻ, വാഹനത്തെ വ്യത്യസ്തനാക്കുന്നു.