കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.
രണ്ടാംനിലയുടെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പതിവില്‍ കൂടുതല്‍ നീളത്തില്‍ ബീം വാര്‍ത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.