കൊളംബോ: ശ്രീലങ്കയിൽ പുതിയതായി സ്ഥാനമേറ്റ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂർ കഴിയുന്നതിനിടെ രാജിവച്ചു. ശ്രീലങ്കന്‍ തകര്‍ച്ചയ്ക്കു കാരണക്കാരായ രജപക്സെ കുടുംബക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം ഭരണപ്രതിസന്ധിയിലുമായി. 40 എംപിമാർ ഭരണമുന്നണി വിട്ടതോടെ രജപക്സെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി.
പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത്ത് സിയമ്പലപിറ്റിയയും സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സിലോണ്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളാണ് സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
















