കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ്. ബിഷപ്പിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി.
കേസിൽ സംസ്ഥാന സർക്കാരും അപ്പീൽ നൽകിയിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമാണ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടു എന്ന് പരാതിക്കാരി ഹർജിയിൽ ചൂണ്ടികാട്ടുന്നു