നല്ല ഉറക്കം നല്ല ആരോഗ്യം നൽകും എന്നറിയാമല്ലോ. നല്ല ഉറക്കം മാനസികാരോഗ്യത്തിനു അനുകൂലഘടകമാണ്. നന്നായി ഉറങ്ങുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും.
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചില വഴികൾ
ഉറങ്ങുന്നതിനുമുമ്പ് വിശ്രമിക്കാൻ സമയം കൊടുക്കുക. കിടപ്പുമുറി സുഖകരവും തണുത്തതും ശാന്തവും ഇരുണ്ടതുമാണെന്ന് ഉറപ്പാക്കുക.ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു.അവധി ദിവസങ്ങളിൽ പോലും ഇത് തുടരണം.
രാത്രിയിൽ ബ്ലൂ ലൈറ്റ് ഒഴിവാക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാണപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ എന്ന ഉറക്ക ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനർത്ഥം രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഉറക്കം വരാൻ കൂടുതൽ സമയം എടുക്കും എന്നാണ്. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് അവ ഓഫാക്കുകയോ ‘നൈറ്റ് ടൈം മോഡ്’ ആക്കുകയോ ചെയ്യുക.
മദ്യം, കഫീൻ, നിക്കോട്ടിൻ തുടങ്ങിയ ചില പദാർത്ഥങ്ങൾ ഒഴിവാക്കുക. കഫീൻ, നിക്കോട്ടിൻ എന്നിവ ഉത്തേജകങ്ങളാണ്, ഇത് ശരീരത്തിന്റെ ഉറക്കത്തിലേക്കുള്ള ഡ്രൈവിനെ തടസപ്പെടുത്തും. ഇവ ഒഴിവാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് നമ്മുടെ ശരീരം ഉറങ്ങാൻ തയ്യാറെടുക്കുന്ന ഉച്ചയ്ക്കുശേഷവും വൈകുന്നേരവും. മദ്യം ഉറക്കത്തിന്റെ ഘടനയിലും മാറ്റം വരുത്തുന്നു, ഇത് രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ദിവസവും മദ്യം ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ഉത്കണ്ഠയുള്ള ആളുകൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.