ചണ്ഡിഗഡ്: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ പൂർണമായി നീക്കി ചണ്ഡിഗഡ് ഭരണകൂടം. സംസ്ഥാനത്ത് പുതിയ കേസുകൾ വൻ തോതിൽ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാൽ കൊവിഡ് ഉചിത പെരുമാറ്റത്തിൽ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും/മാർഗ്ഗനിർദ്ദേശങ്ങളും ഇതിനാൽ പിൻവലിക്കുകയാണെന്നും സംസ്ഥാനം അറിയിച്ചു.
മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവങ്ങളിലും അടുത്തിടെ സമാനമായി നിയന്ത്രണങ്ങൾ എടുത്തുമാറ്റിയിരുന്നു .