ബെയ്റൂട്ട്: സിറിയയിൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നാലു സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഇഡ്ലിബ് പ്രവിശ്യയിലെ മാറെത് അൽ-നാസൻ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ഷെല്ലാക്രമണം.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലാണ് സംഭവം.
സിറിയയുടെ അവസാന വിമത ശക്തികേന്ദ്രവും 30 ലക്ഷത്തിലധികം ആളുകൾ വസിക്കുന്നതുമാണ് ഇഡ്ലിബ് പ്രവിശ്യ. 2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരാണ് ഇവിടത്തെ താമസക്കാരിലധികവുമെന്നാണ് റിപ്പോർട്ട്.