കണ്ണൂർ : ഉറക്കത്തിനിടെ ടേബിൾ ഫാൻ വയർ കഴുത്തിൽ കുടുങ്ങി എട്ടുമാസം പ്രായമായ ആൺകുഞ്ഞിന് ദാരുണാന്ത്യം.പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗ് ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.
തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിൾഫാനിന്റെ വയറിൽ കഴുത്ത് കുരുങ്ങിയതായിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ദേവാംഗിനെ കൂടാതെ ഇവർക്ക് ഒരു മകൻ കൂടിയുണ്ട്.