പാലക്കാട്:പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പ്രാഥമിക നിഗമനം.പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ എസ് ഹരിതയാണ് (28) മരിച്ചത്. രണ്ടുദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്.
ഏപ്രിൽ കാണാതായ ഹരിതയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുണ്ടൂരിൽനിന്നും കണ്ടെത്തുകയായിരുന്നു.
ബാങ്കിൽ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കാണാതായതോടെ വീട്ടുകാർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.