തിരുവനന്തപുരം: ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സൈബർ ഡോം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 14 പേർ അറസ്റ്റിൽ. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവരിൽ അധികവും. ഇവരില്‍ നിന്നും ലാപ്ടോപും ഹാര്‍ഡ് ഡിസ്കുമടക്കം 267 ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇന്നലെ രാവിലെ മുതല്‍ 448 ഇടങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ കാണുക, കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുക ഉള്‍പ്പെടെ 39 കേസുകളിലായി 14 പേരെ അറസ്റ്റ് ചെയ്തു. ഫോണുകള്‍ നിരന്തരം ഫോര്‍മാറ്റ് ചെയ്തും ആപ്പുകളുടെ സഹായത്തോടെ സെര്‍വര്‍ ഐ ഡി മാറ്റിയുമാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പരിശോധനയില്‍ കുട്ടികളെ ഓണ്‍ലൈന്‍ ചാറ്റിങില്‍ എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതായി സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു.