തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച സത്യാഗ്രഹം നടത്താൻ ജീവനക്കാർ നിശ്ചയിച്ചതോടെ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ഇബി ചെയർമാൻ ബി. അശോകൻ. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സത്യാഗ്രഹത്തിനും അനുമതി നിഷേധിച്ചു.
ചൊവ്വാഴ്ച നടത്താനിരുന്ന അർധദിന സത്യാഗ്രഹത്തിനാണ് വിലക്ക്. അതേസമയം ഡയസ്നോണ്‍ അംഗീകരിക്കില്ലെന്ന് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു. എക്സിക്യട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്തതിലായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം ഇലക്ട്രിക്കൽ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ജാസ്മിൻ ഭാനുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.