മനാമ: റമദാനിൽ ഹെൽത്ത് സെൻററുകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മുഹറഖ് ഹെൽത്ത് സെൻറർ, ഹമദ് കാനൂ ഹെൽത്ത് സെൻറർ, യൂസുഫ് അബ്ദുറഹ്മാൻ എൻജിനീയർ ഹെൽത്ത് സെൻറർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെൻറർ, സിത്ര ഹെൽത്ത് സെൻറർ, ബാർബാറിലെ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെൻറർ, ഹിദ്ദിലെ ബി.ബി.കെ ഹെൽത്ത് സെൻറർ, ജിദ്ഹഫ്സ് ഹെൽത്ത് സെൻറർ, ഖലീഫ സിറ്റി ഹെൽത്ത് സെൻറർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.
ശൈഖ് സൽമാൻ ഹെൽത്ത് സെൻറർ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. അറാദ് എൻ.ബി.ബി ഹെൽത്ത് സെൻറർ, ദേറിലെ ബി.ബി.കെ ഹെൽത്ത് സെൻറർ, ഹാല ഹെൽത്ത് സെൻറർ, ഇബ്ൻ സീന ഹെൽത്ത് സെൻറർ, നഈം ഹെൽത്ത് സെൻറർ, ഹൂറ ഹെൽത്ത് സെൻറർ, ശൈഖ് സബാഹ് സാലിം ഹെൽത്ത് സെൻറർ ഉമ്മുൽ ഹസം, ബിലാദുൽ ഖദീം ഹെൽത്ത് സെൻറർ, ആലി ഹെൽത്ത് സെൻറർ, ഈസ ടൗൺ ഹെൽത്ത് സെൻറർ, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെൻറർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെൻറർ, ബുദയ്യ ഹെൽത്ത് സെൻറർ, കുവൈത്ത് ഹെൽത്ത് സെൻറർ, ഹമദ് ടൗൺ ഹെൽത്ത് സെൻറർ, സല്ലാഖ് ഹെൽത്ത് സെൻറർ, ബുദയ്യ കോസ്റ്റൽ ഹെൽത്ത് സെൻറർ എന്നിവ രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും.