തിരുവനന്തപുരം: കണ്ണില്ലാത്ത ക്രൂരത കേരളത്തിൻ്റെ സ്വന്തം ബാങ്കെന്ന് അവകാശപ്പെടുന്ന കേരള ബാങ്കിൻ്റേതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മൂവാറ്റുപുഴയിൽ ദളിത് കുടുംബത്തിൻ്റെ വീട് മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിത്സയിൽ കഴിയവെയാണ് കുട്ടികളെ ഇറക്കിവിട്ട് ബാങ്ക് വീട് ജപ്തി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിനു തണലായ മാത്യു കുഴൽനാടൻ എംഎൽഎ മനുഷ്യത്വത്തിൻ്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം നാല് കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റി.