തിരുവനന്തപുരം: കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പെട്രോൾ, ഡീസൽ വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന നികുതിവിഹിതം കുറവാണ്. 17,000 കോടി രൂപ ഇത്തരത്തിൽ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. മന്ത്രി പറഞ്ഞു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും എണ്ണക്കമ്പനികൾ വില കൂട്ടുന്നു. എന്നാൽ സംസ്ഥാനം നികുതി കൂട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.