എറണാകുളം: കെ-റയിൽ ഭൂസർവേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് വായ്പ നിക്ഷേധിക്കാൻ പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
ഭൂമി ഏറ്റെടുത്താൽ ബാങ്കിനുള്ള ബാധ്യതകൾ തീർത്ത ശേഷമാകും നടപടികൾ. അതുകൊണ്ട്് തന്നെ വായ്പ നൽകിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
എറണാകുളത്ത് വിദ്യാർത്ഥികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അർബൺ ബാങ്കിന്റെ നടപടിയിൽ കേരള ബാങ്കിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും താമസിക്കാൻ ഇടം നൽകാതെ ആരെയും ജപ്തിയിലൂടെ ഇറക്കിവിടാൻ പാടില്ലെന്നതാണ് സർക്കാർ നയമെന്നും മന്ത്രി വിശദീകരിച്ചു.