ധാരാളം ഒമേഗ-3, ആന്റിഓക്സിഡന്റുകൾ, ഫോളേറ്റ്, മറ്റ് ഫൈറ്റോകെമിക്കലുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് നട്സ്.നട്സ് പൊതുവേ ആരോഗ്യത്തിന് മികച്ചതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.സിങ്ക്, എൽ-ആർജിനൈൻ, ഒമേഗ-3 എന്നിവയുൾപ്പെടെയുള്ള സംയുക്തങ്ങൾ നട്സിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 60 ഗ്രാം നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരവും അളവും ചലനശേഷിയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനം.
പുരുഷന്മാർ നട്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബീജത്തിന്റെ എണ്ണം 20 ശതമാനവും ബീജ ചലനശേഷി ആറ് ശതമാനവും രൂപഘടന ഒരു ശതമാനവും വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഡിഎൻഎ വിഘടനത്തിന്റെ അളവിൽ ഗണ്യമായ കുറവ് കാണിച്ചു. പഠനത്തിനായി 14 ആഴ്ചത്തെ ഡയറ്റ് പ്ലാനിനായി 18-35 വയസ് പ്രായമുള്ള ആരോഗ്യമുള്ള 119 യുവാക്കളെ ടീമിൽ ഉൾപ്പെടുത്തി.
മലിനീകരണവും പുകവലിയും പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമത്തിലേക്കുള്ള പ്രവണതകളും ബീജത്തിന്റെ അളവിലും ഗുണനിലവാരത്തിലും കുറവുണ്ടായതായി ഗവേഷകർ പറയുന്നു.പുരുഷന്മാർ നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരത്തിന് പ്രധാന പങ്ക് വഹിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒമേഗ-3 ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വാൾനട്ട് ലൈംഗിക പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.മെഡിറ്ററേനിയൻ ഡയറ്റിൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ് ന്ടസ് .