കരസേനാ മേധാവി ജനറൽ എം എം നരവനെ വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ മാസം 30നാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുക. ഇതോടെ പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങൾക്ക് സേന തുടക്കമിട്ടു. കരസേന ഉപമേധാവി ലഫ് ജനറൽ മനോജ് പാണ്ഡെയുടെ പേരാണ് മേധാവിസ്ഥാനത്തേക്ക് ഏറ്റവും ഉയർന്ന് കേൾക്കുന്നത്. ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ഈസ്റ്റേൺ കമാന്റിന്റെ കമാന്റ് ഇൻ ചീഫ് പദവി ഉൾപ്പടെയുള്ള ചുമതലകൾ വഹിക്കുകയും ചെയ്തിരുന്നു.
മനോജ് പാണ്ഡേയ്ക്ക് പുറമെ, ദക്ഷിണ കമാൻഡ് മേധാവി ലഫ് ജനറൽ ജയ് സിങ് നെയ്ൻ, ദക്ഷിണ പശ്ചിമ കമാൻഡ് മേധാവി ലഫ് ജനറൽ അമർദീപ് സിങ് ഭിണ്ഡർ, ലഖ്നൗ സെൻട്രൽ കമാൻഡ് മേധാവി ലഫ് ജനറൽ യോഗേന്ദ്ര ദിമി എന്നിവരാണ് പരിഗണനയിലുള്ള മറ്റ് ഉദ്യോഗസ്ഥർ. ഈ മാസം 30നാണ് നരവനെ വിരമിക്കുനന്നത്. സീനിയോറിറ്റി മാനദണ്ജമാക്കുന്ന പതിവ് രീതി തുടർന്നാൽ മനോജ് പാണ്ഡെ മേയ് ഒന്നിന് സേനാ മേധാവിയായി ചുമതലയേൽക്കും. കരസേനാ മേധാവിയെ കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ നിയമന സമിതി വൈകാതെ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.