ഡൽഹി: കാശ്മീരിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പണ്ഡിറ്റുകൾ ഉടൻ തന്നെ കശ്മീരിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വ്യക്തമാക്കി. തിരിച്ചെത്തുന്നവരെ ആർക്കും തടയാനാകില്ല, തടഞ്ഞാൽ ഭവിഷ്യത്ത് അനുഭവിക്കും. ജമ്മു ആസ്ഥാനമായ പണ്ഡിറ്റുകളുടെ സംഘടനായോഗത്തിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ ഫയൽസ് സിനിമയിലുള്ളത് പണ്ഡിറ്റുകൾ അനുഭവിച്ച വേദനയാണ്.
കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി ശരിയാണെന്നും അദ്ദേഹം പറയുന്നു. കശ്മീർ ഫയൽസിനെതിരെ രാജ്യവ്യാപക വിമർശനം ഉയർന്നിരുന്നു.