ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പർ സിംഗ്സിന് തോൽവി. പഞ്ചാബ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 126 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ബാറ്റ് കൊണ്ട് പന്തു കൊണ്ടും ഒരുപോലെ തിളങ്ങിയ ലിയാങ് ലിവിസ്റ്റണാണ് ചെന്നൈയെ തകര്‍ത്തത്. പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ ചെന്നൈ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. സ്കോര്‍ ബോര്‍ഡ് 36 റണ്‍സ് കടക്കും മുമ്പേ ചെന്നൈയുടെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. അര്‍ധശതകം നേടിയ ശിവം ഡൂബേയും മഹേന്ദ്രസിങ് ധോണിയും അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഡൂബേ 30 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി.
പഞ്ചാബിനായി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിവിംഗ്സ്റ്റണും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ലിവിങ്സ്റ്റണ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് പഞ്ചാബ് 180 റൺസ് നേടിയത്. 32 പന്തില്‍ 60 റണ്‍സ് അടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ്ങായിരുന്നു പഞ്ചാബിന്റെ കരുത്ത്. അഞ്ചു വീതം ഫോറിന്റേയും സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്സ്.
നാല് റണ്‍സിനിടയില്‍ പഞ്ചാബിന് ഓപ്പണറും ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടു. ഒമ്പതു റണ്‍സെടുത്ത് ഭനൂക രാജപക്സയും പെട്ടെന്ന് മടങ്ങി. പിന്നീട് മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും ലിവിങ്സ്റ്റണും ഒത്തുചേര്‍ന്നു. ഇരുവരും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാനും ഡ്വെയ്ന്‍ പ്രെടോറിയസും രണ്ടു വീതം വിക്കറ്റെടുത്തു. മുകേഷ് ചൗധരി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.