കൊല്ലം: ചലച്ചിത്ര – നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസ്സായിരുന്നു. കേരളപുരം വേലംകോണത്തെ സ്വവസതിയില്‍ ഇന്ന് ഉച്ചയ്ക്ക് 1ന് ആയിരുന്നു അന്ത്യം.
കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അതിഗംഭീരമായി അവതരിപ്പിച്ചാണ് കൈനകരി തങ്കരാജ് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയത്. രണ്ടുതവണ മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം നേടി. കെ.പി.എ.സി ഉള്‍പ്പെടെ ഒട്ടേറെ നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു.